എം.വി. ഗോവിന്ദന് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവില്പനയ്ക്ക് സഹായം തേടി ബക്കാഡി കമ്പനി ഇടതു സർക്കാരിന് നൽകിയ കത്ത് പുറത്ത്. ബഡ്ജറ്റിൽ നികുതി ഇളവ് നിർദ്ദേശിച്ചതിനെതിരെ ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിലെ എക്സൈസ് മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദന് കത്ത് നൽകിയത് പുറത്തായത്.
വീര്യം കുറഞ്ഞ ബക്കാഡി ബ്രീസറും പ്ളസും ബീയറിന്റെയും വൈനിന്റെയും ഗണത്തിൽപ്പെടുത്തണമെന്നായിരുന്നു ആവശ്യം. 2021 സെപ്തംബർ 17നാണ് ബക്കാഡി കമ്പനിയുടെ കേരളത്തിലെ സീനിയർ മാനേജർ കത്ത് നൽകിയത്.
പരിശോധിച്ച് പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശിച്ച് നികുതി വകുപ്പ് സെക്രട്ടറിക്ക് തൊട്ടടുത്ത ദിവസം കത്ത് കൈമാറി. പാലക്കാട്ടെ എസ്.ഡി.എഫ് ഇൻഡസ്ട്രീസും ഇത്തരത്തിൽ അപേക്ഷ നൽകിയിരുന്നു. സമാനമായ അപേക്ഷകൾ ഒരുമിപ്പിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകിയുള്ള വിശദമായ റിപ്പോർട്ടാണ് തേടിയത്.
സ്ത്രീസൗഹൃദ
പാനീയമെന്ന്
ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യും. കോർപ്പറേറ്റ് ഇവന്റുകളിലും ലിംഗവ്യത്യാസമില്ലാതെ പ്രിയങ്കരമാണ് ബക്കാഡി ബ്രീസറും പ്ളസുമെന്നും കത്തിൽ പറയുന്നു. സ്ത്രീസൗഹൃദ ഉത്പന്നമായ ഇവ ലഭ്യമല്ലാത്തിനാൽ പല ഇവന്റുകളും ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും മാറ്റി. മദ്യാസക്തി കുറയ്ക്കാൻ വീര്യം കുറഞ്ഞ മദ്യ ലഭ്യത കൂട്ടണമെന്ന ജസ്റ്റിസ് ഉദയഭാനു കമ്മിഷൻ റിപ്പോർട്ടിലെ പരാമർശവും കത്തിലുണ്ട്. നിലവിലെ മദ്യ ഗണത്തിൽ വീര്യം കുറഞ്ഞ പാനീയം എന്ന വിഭാഗം കൂടി ഉൾപ്പെടുത്തണംം. 2023 ഫെബ്രുവരിയിൽ ഇതേ ആവശ്യവുമായി അന്നത്തെ ടാക്സസ് സെക്രട്ടറി രത്തൻ കേൽക്കറിന് വീണ്ടും കത്തയച്ചു. വീര്യംകുറഞ്ഞ മദ്യത്തിനായി നിയമഭേദഗതി വരുത്തിയതിനാൽ വില്പനയ്ക്ക് നികുതി ഇളവ് തേടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |