
കൽപ്പറ്റ: മന്ത്രിയാക്കാൻ കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പിയുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രിയങ്ക ഗാന്ധി എം.പി യുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്.രാജ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെയും എം.പിമാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാക്കോസിനെയുമാണ് ഫോണിൽ ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടത്. രാജ്കുമാറിന്റെ പേരിൽ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |