
കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയർപ്പിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പനമ്പള്ളി നഗറിലെ സെൻട്രൽ പാർക്കിൽ കഴിഞ്ഞദിവസം റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ 'ആസാദി പാട്ടും പ്രതിഷേധവും" എന്ന പരിപാടിയ്ക്കെതിരെയാണ് നടപടി. അനുമതിയില്ലാതെ പരിപാടി നടത്തി, ഗതാഗതതടസം സൃഷ്ടിച്ചു എന്നിവയാണ് ചുമത്തിയത്. ഫുട്ബാൾതാരം സി.കെ.വിനീത്, റാപ്പർ ഗബ്രി, ഗായകൻ അലോഷി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. നൂറിലേറെ പേർക്കെതിരെയാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |