
കൊല്ലം: വള്ളം മറിഞ്ഞ് കടലിൽ കാണാതായ നീണ്ടകര സ്വദേശിയായ ഗൗതംകൃഷ്ണയുടെ വീട്ടിലെത്തി അമ്മ രേഷ്മയെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരച്ചിലിനെക്കുറിച്ചുള്ള പരാതികൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ഗൗതംകൃഷ്ണയെ കാണാതായ ശേഷം ആദ്യഘട്ടത്തിലെ ഇടപെടലിൽ കാലതാമസമുണ്ടായതായി സന്ദർശനത്തിന് ശേഷം പിണറായി പറഞ്ഞു. വ്യക്തമായ ധാരണ വകുപ്പിനും സർക്കാരിനും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കണം. വീട് സർക്കാർ ഒരുക്കിക്കൊടുക്കണം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ധരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |