SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.02 AM IST

ഭൂമി തരംമാറ്റ നടപടി ലളിതമാക്കണം: അരവിന്ദ് പനഗരിയ

s

തിരുവനന്തപുരം: ഭൂമി തരംമാറ്റ നടപടികളിലെ സങ്കീർണതകൾ ഒഴിവാക്കണമെന്ന് പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗരിയ. സംസ്ഥാനങ്ങളുടേയും രാജ്യത്തിന്റെയും വികസനത്തിന് ഇത് അനിവാര്യമാണ്. നഗരവത്കരണവും വികസിത ഭാരതവും എന്ന വിഷയത്തിൽ ലോക്‌‌ഭവൻ നടത്തിയ സംവദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരവത്കരണത്തിന് പ്രധാന പ്രതിസന്ധി ഭൂമിയുടെ ലഭ്യതയാണ്. അതിന്റെ പ്രധാനകാരണം സങ്കീർണമായ ഭൂമി നിയമങ്ങളും തരംമാറ്റ നടപടികളുമാണ്. ഇത് വികസനവളർച്ചാ തോത് കുറയ്ക്കും.

രാജ്യത്ത് കൃഷിഭൂമിയായും വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളുടെ പേരുപറഞ്ഞും, സൈനിക ആവശ്യത്തിനും അടച്ചുപൂട്ടിയ ഫാക്ടറികളുടെ പേരിലും തർക്കങ്ങളിൽപെട്ടും ഭൂമി വെറുതെ കിടക്കുകയാണ്. ഇത് ഉത്പാദനക്ഷമമാക്കിയാൽ വൻ വികസനം കൊണ്ടുവരാനാകും.

അധികാര വികേന്ദ്രീകരണം മികച്ച രീതിയിൽ നടന്ന സംസ്ഥാനമാണ് കേരളം. എന്നാൽ നഗരങ്ങളിൽ തൊഴിൽലഭ്യത, അടിസ്ഥാന സൗകര്യവികസനം, വ്യവസായ വളർച്ച എന്നിവയിൽ കേരളം പിന്നിലാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ഇൗ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA