SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.09 AM IST

നഷ്ടപ്പെട്ടത് വലിയ ദാർശനികനെ

1

ശാസ്ത്രജ്ഞൻ എന്നതിലുപരി, കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച ദാർശനികൻ കൂടിയായിരുന്നു ഡോ.എം.പി പരമേശ്വരൻ. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും ഇറക്കിവയ്ക്കാൻ അദ്ദേഹത്തോളം പരിശ്രമിച്ച മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ബാർകിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം, ആ പ്രസ്ഥാനത്തിന് ജനകീയ അടിത്തറയുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അദ്ദേഹം മുന്നോട്ടുവച്ച 'നാലാം ലോക സിദ്ധാന്തം' കേരളത്തിലെ വികസന ചർച്ചകളിൽ പുതിയൊരു വഴിത്തിരിവായിരുന്നു.

വി.ഡി.സതീശൻ,​ മുഖ്യമന്ത്രി

ശാ​സ്ത്ര​ത്തി​ന് ​സ​മ​ർ​പ്പി​ച്ച​ ​ജീ​വി​തം

ശാ​സ്ത്രീ​യ​ബോ​ധ​വും​ ​യു​ക്തി​ചി​ന്ത​യും​ ​സ​മൂ​ഹ​ത്തി​ൽ​ ​വ​ള​ർ​ത്താ​ൻ​ ​ജീ​വി​തം​ ​സ​മ​ർ​പ്പി​ച്ച​ ​വ്യ​ക്തി​യാ​യി​രു​ന്നു​ ​എം.​പി.​പ​ര​മേ​ശ്വ​ര​ൻ.​ ​കേ​ര​ള​ ​ശാ​സ്ത്ര​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യി​ലും​ ​ജ​ന​കീ​യ​ ​ശാ​സ്ത്ര​സാ​ക്ഷ​ര​താ​ ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​ദ്ദേ​ഹം​ ​നി​ർ​ണാ​യ​ക​ ​പ​ങ്കാ​ണ് ​വ​ഹി​ച്ച​ത്.​ ​ആ​ണ​വ​ ​ശാ​സ്ത്ര​ജ്ഞ​ൻ,​ ​ശാ​സ്ത്ര​പ്ര​ചാ​ര​ക​ൻ,​ ​വൈ​ജ്ഞാ​നി​ക​ ​സാ​ഹി​ത്യ​കാ​ര​ൻ,​ ​ചി​ന്ത​ക​ൻ,​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​ജീ​വി​ത​ത്തി​ൽ​ ​സ​വി​ശേ​ഷ​മാ​യ​ ​ഇ​ടം​ ​നേ​ടി​യ​ ​വ്യ​ക്തി​യാ​യി​രു​ന്നു.​ ​ജീ​വി​ത​ത്തി​ന്റെ​ ​വി​പു​ല​മാ​യ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​ശാ​സ്ത്രീ​യ​ ​സോ​ഷ്യ​ലി​സ്റ്റ് ​ചി​ന്ത​ക​ളു​ടെ​യും​ ​വ​ക്താ​വും​ ​പ്ര​ചാ​ര​ക​നു​മാ​യി​ ​അ​ദ്ദേ​ഹം​ ​ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.


പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA