
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാൻ ഹവായിയിലെ ഈസ്റ്റ്-വെസ്റ്റ് സെന്റർ. സെന്ററിന്റെ റിസർച്ച് ഡയറക്ടർ ഡോ. കാർലോസ് ഇ. ജുവാറസ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സന്ദർശിച്ചു. അക്കാഡമിക് കൈമാറ്റം, നേതൃത്വ പരിശീലന പരിപാടികൾ, ശേഷിവികസനം തുടങ്ങിയവയിലായിരിക്കും സഹകരണം. അമേരിക്ക, ഏഷ്യ, പസഫിക് മേഖലകളിലെ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള പരസ്പര ബന്ധവും ധാരണയും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതാണ് ഈസ്റ്റ്-വെസ്റ്റ് സെന്റർ. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫാറൂഖിയും കൗൺസിൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |