SignIn
Kerala Kaumudi Online
Friday, 14 August 2026 1.35 AM IST

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യി​ൽ​ ​രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​ത്

k

ല​ഹ​രി​ക്കെ​തി​രാ​യ​ ​ന​ട​പ​ടി​യി​ൽ​ ​രാ​ഷ്ട്രീ​യം​ ​ക​ല​ർ​ത്ത​രു​ത്. അ​തി​നെ​ ​പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ചെ​യ്യേ​ണ്ട​ത്. ല​ഹ​രി​ക്കേ​സി​ൽ​ ​പി​ടി​യി​ലാ​കു​ന്ന​ത് ​ഡി.​വൈ.​എ​ഫ്.​ഐ​യാ​യാ​ലും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സാ​യാ​ലും​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​രും.​ ​പ്ര​തി​ക​ൾ​ക്ക് ​ആ​രു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ത് ​നോ​ക്കി​യ​ല്ല​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​താ​നു​മാ​യോ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യോ​ ​ബ​ന്ധ​മു​ള്ള​ ​ആ​ളാ​ണെ​ങ്കി​ലും​ ​നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും.​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ൻ​ ​പി​ന്നോ​ട്ട് ​പോ​കു​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​വി​മ​ർ​ശ​നം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.​ ​
-ര​മേ​ശ് ​ചെ​ന്നി​ത്ത​ല
ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​

ല​ഹ​രി​ ​മാ​ഫി​യാ​
ബ​ന്ധം​ ​
അ​ന്വേ​ഷി​ക്ക​ണം


ല​ഹ​രി​ ​മാ​ഫി​യ​യു​മാ​യി​ ​ഭ​ര​ണ​പ​ക്ഷ​ത്തെ​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ ​പു​ല​ർ​ത്തു​ന്ന​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​മ​യ​ക്കു​മ​രു​ന്ന് ​കേ​സി​ലെ​ ​പ്ര​തി​ക​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​ആ​ദ്യ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മാ​റി.​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​ ​മു​ഹ​മ്മ​ദ് ​ഹു​സൈ​നെ​യും​ ​അ​ബ്ദു​ൾ​ ​സ​ലാ​മി​നെ​യും​ ​ത​നി​ക്ക് ​നേ​രി​ട്ട് ​അ​റി​യാ​മെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​ ​മു​ഹ​മ്മ​ദ് ​ഹു​സൈ​നു​മാ​യി​ ​നി​ര​ന്ത​രം​ ​ഫോ​ണി​ൽ​ ​സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി.​
​വി.​ ​ശി​വ​ൻ​കു​ട്ടി
സി.​പി.​എം​ ​നേ​താ​വ്

ക​രി​മ​ണ​ൽ​ ​ഖ​ന​നം
കു​ത്ത​ക​ക​ൾ​ക്ക്
ന​ൽ​കില്ല


ക​രി​മ​ണ​ൽ​ ​പു​റം​ക​ട​ൽ​ ​മേ​ഖ​ല​ക​ൾ​ ​കു​ത്ത​ക​ക​ൾ​ക്ക് ​തീ​റെ​ഴു​താ​നു​ള്ള​ ​നീ​ക്കം​ ​ചെ​റു​ക്കും.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​പു​തി​യ​ ​ബി​ൽ​ ​വെ​ല്ലു​വി​ളി​യാ​ണ്.​ 1957​ലെ​ ​മൈ​ൻ​സ് ​ആ​ൻ​ഡ് ​മി​ന​റ​ൽ​സ് ​ആ​ക്ട് ​ഭേ​ദ​ഗ​തി​ ​ചെ​യ്ത് ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്കാ​നാ​ണി​ത്.​ ​മു​ൻ​പ് ​കൊ​ല്ല​ത്തെ​ ​മൂ​ന്ന് ​ബ്ലോ​ക്കു​ക​ളി​ൽ​ ​ന​ട​ന്ന​ ​ഖ​ന​ന​നീ​ക്കം​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​മൂ​ലം​ ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.​ ​കു​ത്ത​ക​ൾ​ക്ക് ​കൈ​മാ​റാ​നു​ള്ള​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങും.
-​ടി.​എ​ൻ.​ ​പ്ര​താ​പൻ
സം​സ്ഥാ​ന​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി
കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​
ക​മ്മി​റ്റി​ ​ചെ​യ​ർ​മാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA