SignIn
Kerala Kaumudi Online
Friday, 14 August 2026 1.35 AM IST

'മെസി തട്ടിപ്പി'ൽ മുൻസർക്കാരിന് ഒഴിയാനാവില്ലെന്ന് മുഖ്യമന്ത്രി

f

തി​രു​വ​ന​ന്ത​പു​രം​:​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഉ​ൾ​പ്പെ​ട്ട ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​ടീ​മി​നെ​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ണ്ടു​വ​രാ​നെ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​ത് ​ഗു​രു​ത​ര​ ​ക്ര​മ​ക്കേ​ടു​ക​ളാ​ണ്.​ ​മു​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​തി​ൽ​നി​ന്ന് ​ഒ​ഴി​യാ​നാ​വി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​വി​ദേ​ശ​നാ​ണ്യ​ ​വി​നി​മ​യ​ച​ട്ട​ലം​ഘ​ന​മ​ട​ക്കം​ ​അ​ന്വേ​ഷി​ക്കും.ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ന​ഷ്ട​പ്പെ​ട്ട​ ​തു​ക​ ​ഈ​ടാ​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നു​മാ​യി​ ​ക​രാ​റു​ണ്ടാ​ക്കാ​ൻ​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക്ക് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​തി​ന്റെ​ ​ന​ട​പ​ടി​ക്ര​മം​ ​എ​ന്താ​യി​രു​ന്നു,​​​ ​താ​ത്പ​ര്യ​പ​ത്രം​ ​ക്ഷ​ണി​ച്ചാ​ണോ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്,​​​ ​എ​ന്നി​വ​യെ​ല്ലാം​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​ൽ​ ​വ​രും.​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ളി​ലും​ ​ഉ​ചി​ത​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
​സ്വാ​ത​ന്ത്ര്യ​ ​ദി​ന​ത്തി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​ആ​ല​പി​ക്കു​ന്ന​ത് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​യു.​ഡി.​എ​ഫി​ന്റെ​യും​ ​ന​യ​ത്തി​ന് ​അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.പാ​ർ​ല​മെ​ന്റ് ​പാ​സാ​ക്കി​യ​ ​നി​യ​മ​പ്ര​കാ​രം​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​മാ​യി​ ​ആ​ല​പി​ക്ക​ണ​മെ​ന്നാ​ണ്.​ ​അ​ധി​ക്ഷേ​പി​ച്ചാ​ൽ​ 3​വ​ർ​ഷം​ ​വ​രെ​ ​ത​ട​വു​ശി​ക്ഷ​ ​കി​ട്ടാം.​ ​നി​യ​മം​ ​പാ​സാ​ക്കി​ ​വി​ജ്ഞാ​പ​നം​ ​ഇ​റ​ക്കി​യി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യം​ ​എ​ന്താ​ണെ​ന്ന് ​സ്വാ​ത​ന്ത്ര്യ​ദി​ന​ ​ആ​ഘോ​ഷ​ത്തി​ൽ​ ​വ്യ​ക്ത​മാ​വു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​സ്കൂ​ളു​ക​ളി​ലും​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വ​ന്ദേ​മാ​ത​രം​ ​പൂ​ർ​ണ​മാ​യി​ ​ആ​ല​പി​ക്ക​ണോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​യ​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല. സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ത​നി​ക്കെ​തി​രാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​നീ​ക്കി​യ​ത് ​താ​നോ,​ ​ത​ന്റെ​ ​ഓ​ഫീ​സോ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട​ല്ലെ​ന്ന് ​സ​തീ​ശ​ൻ പറഞ്ഞു.​ ​ത​ന്നെ​ ​വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള​ ​പോ​സ്റ്റു​ക​ൾ​ ​നീ​ക്ക​രു​തെ​ന്നും​ ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മെ​റ്റ​യ്ക്ക് ​ക​ത്തെ​ഴു​താ​ൻ​ ​ത​യ്യാ​റാ​ണ്.​ ​നീ​ക്കി​യ​ ​വാ​ർ​ത്ത​ക​ൾ​ ​തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​മാ​ദ്ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ​രാ​തി​ ​ന​ൽ​കി​യാ​ൽ​ ​സ​ർ​ക്കാ​ർ​ ​ഒ​പ്പം​നി​ൽ​ക്കും.​ ​

ബോ​ർ​ഡ്,​ ​കോ​ർ​പ​റേ​ഷൻ

തീ​രു​മാ​നം​ ​ഉ​ട​ൻ

സം​സ്ഥാ​ന​ത്തെ​ ​ബോ​ർ​ഡ്-​ ​കോ​ർ​പ​റേ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ങ്ങ​ളു​ടെ​ ​വി​ഭ​ജ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യു.​ഡി.​എ​ഫ് ​ഉ​ഭ​യ​ ​ക​ക്ഷി​ ​ച​ർ​ച്ച​ ​തു​ട​ങ്ങി​യെന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​ള​യ​ക്കെ​ടു​തി​യു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​നീ​ണ്ട​ത്.​ ​യു.​ഡി.​എ​ഫി​ൽ​ ​ച​ർ​ച്ച​ ​പൂ​ർ​ത്തി​യാ​വു​ന്ന​ ​മു​റ​യ്ക്ക് ​തീ​രു​മാ​ന​മെ​ടു​ക്കും.
കെ.​എ.​എ​സ് ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ങ്ങി​യ​ത് ​ഒ​ഴി​വു​ക​ൾ​ ​ഇ​ല്ലാ​തെ​യാ​ണ്.​ ​അ​ഡ്വൈ​സ് ​മെ​മ്മോ​ന​ൽ​കി​യ​ത​ട​ക്കം​ ​സ​ർ​ക്കാ​ർ​ ​പ​രി​ശോ​ധി​ക്കും.​ ​മെ​ഡി​സെ​പി​ൽ​ ​കൂ​ടു​ത​ൽ​ ​ആ​ശു​പ​ത്രി​ക​ളും​ ​വി​ഗ​ദ്ഗ്ധ​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​അ​മ്പ​ലം​ ​വി​ഴു​ങ്ങി​ക​ളാ​യി​രു​ന്നു​ ​എ​ൽ.​ഡി.​എ​ഫ് ​കാ​ല​ത്തെ​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റു​മാ​രെ​ന്ന് ​​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ ​എല്ലാത്തിനും​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു.​എ​ൽ.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്തെ​ ​എ​ത്രാ​മ​ത്തെ​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റാ​ണ് ​ജ​യി​ലി​ലാ​യ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചോ​ദി​ച്ചു. ശ​ബ​രി​മ​ല​യി​ലെ​ ​നെ​യ്യ് ​ക്ര​മ​ക്കേ​ടി​ൽ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം.​ ​അ​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ടി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

'​ ​ഗോ​വി​ന്ദ​ൻ​ ​ഞ​ങ്ങ​ളു​ടെ​

​വീ​ടി​ന്റെ​ ​ഐ​ശ്വ​ര്യം​"

സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ഞ​ങ്ങ​ളു​ടെ​ ​വീ​ടി​ന്റെ​ ​ഐ​ശ്വ​ര്യ​മാ​ണെ​ന്ന് സ​തീ​ശ​ൻ​ ​പ​രി​ഹ​സി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​മു​ഴു​വ​ൻ​ ​ല​ഹ​രി​ക്ക​ച്ച​വ​ട​മാ​ണെ​ന്ന​ ​ഗോ​വി​ന്ദ​ന്റെ​ ​ആ​രോ​പ​ണ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി.ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ൻ​ ​പ്ര​കാ​രം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​മു​ഹ​മ്മ​ദ് ​ഹു​സൈ​നെ​യും​ ​അ​ബ്ദു​ൽ​ ​സ​ലാ​മി​നെ​യും​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷി​ച്ചി​ട്ടി​ല്ല.​ ​ആ​രും​ ​അ​വ​ർ​ക്കു​വേ​ണ്ടി​ ​ഇ​ട​പെ​ട്ടി​ല്ല,​ ​ജ​യി​ലി​ല​ട​ച്ചു.​ ​അ​വ​ർ​ ​ത​ന്റെ​ ​പ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫ​ല്ല.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ 100​ ​ദി​വ​സം​ ​ജ​യി​ലി​ൽ​ ​കി​ട​ന്ന​പ്പോ​ൾ​ ​ഈ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​എ​വി​ടെ​ ​ആ​യി​രു​ന്നു.​ ​അ​റ​സ്റ്റി​ലാ​യ​ ​ഒ​രാ​ൾ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​കോ​ഓ​ഡി​നേ​റ്റ​ർ​ ​ആ​ണെ​ന്ന​ ​ആ​രോ​പ​ണ​വും​ ​സ​തീ​ശ​ൻ​ ​ത​ള്ളി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA