SignIn
Kerala Kaumudi Online
Friday, 17 July 2026 6.53 PM IST

പവർകട്ടിനിടെ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചു, 'ഇൻവെർട്ടർ ഇല്ലേയെന്ന് കെഎസ്ഇബി'; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

READ ENGLISH VERSION
powercut
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടിനെ തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. പാലക്കാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന ഇദ്ദേഹത്തിന്റെ ഓക്സിജൻ സംവിധാനം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നിലയ്ക്കുകയായിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം 500 മെഗാവാട്ട് വരെ കൂടാമെന്നും അതിനാൽ ഇന്നും പീക്ക് സമയത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.

ആശുപത്രിയിൽ നിന്നും ഓക്‌സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്ത രോഗിക്കാണ് പവർകട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്ടപ്പെട്ടതോടെ ജീവൻ നഷ്ടമായത്. ഫെയ്സ്ബുക്കിലൂടെയാണ് ചിത്ര അഭയ് ദുരനുഭവം പങ്കുവച്ചത്. അച്ഛൻ ഒന്നും മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് ഫോൺ കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര കുറിപ്പിൽ പറയുന്നു.

അർദ്ധരാത്രി 12 മണിയോടെ കറണ്ട് പോവുകയും ഓക്സിജൻ ലെവൽ 39-40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചു. എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ലെന്നായിരുന്നു കെഎസ്ഇബിയുടെ പ്രതികരണം. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവർക്കും ഇൻവെർട്ടർ ഉപയോഗിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.

English Summary

A healthcare worker, Chithra Abhay, has alleged that a patient died after a power cut interrupted his oxygen supply at home in Kerala. The deceased, Krishnan from Palakkad, had been discharged from hospital with home oxygen support. According to her Facebook post, the power outage around midnight caused the oxygen system to stop working, and by the time she reached the house, he had died.

She further claimed that when the family contacted the Kerala State Electricity Board (KSEB), they were asked why they had not purchased an inverter. Chithra criticized the response, saying not everyone can afford backup power systems and warned that similar deaths could go unnoticed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWER CUT KERALA, OXYGEN PATIENT DEATH, KSEB, KERALA POWER CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA