
തിരുവനന്തപുരം: തെക്കൻ കർണാടകത്തിന് മുകളിൽ കടൽ തീരത്ത് ചക്രവാതച്ചുഴിയുടെ സാന്നിദ്ധ്യമുള്ളതിനാൽ ഇന്ന് സംസ്ഥാനമെമ്പാടും ഏറിയും കുറഞ്ഞും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, കാസർകോട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്നുരാവിലെ 11.30വരെ 1.1- 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |