
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് 2029.15 കോടി രൂപ അനുവദിച്ച് സർക്കാർ. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണത്തിനടക്കമാണിത്. നടപ്പ് സാമ്പത്തിക വർഷം ആകെ 8815 കോടിയാണ് ധനകാര്യകമ്മിഷൻ ശുപാർശ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ടത്. അതിന്റെ ഒന്നാം ഗഡുവാണ് അനുവദിച്ചത്. കോർപ്പറേഷനുകൾക്ക് 71.34 കോടി, മുനിസിപ്പാലിറ്റികൾക്ക് 108.94 കോടി, ജില്ലാപഞ്ചായത്തുകൾക്ക് 310.68 കോടി, ബ്ളോക്ക് പഞ്ചായത്തുകൾക്ക് 296.11കോടി, ഗ്രാമപഞ്ചായത്തുകൾക്ക് 1242.06 കോടി എന്നിങ്ങനെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |