
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നിർണായക സാക്ഷിമൊഴി. സംഭവത്തിന് തൊട്ടുപിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ കൈകളിൽ രക്തം പുരണ്ടിരുന്നതായി പി.ഡബ്ല്യു.ഡി ഓഫീസ് വാച്ച്മാനും കേസിൽ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസ് മൊഴി നൽകി.
അപകടദിവസം താനും സുഹൃത്ത് അനിൽകുമാറുമാണ് പി.ഡബ്ല്യു.ഡി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കാർ ഇടിക്കുന്നത് നേരിട്ട് കണ്ടില്ലെങ്കിലും വാഹനം അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടു. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു.
പിറ്റേന്ന് മാദ്ധ്യമങ്ങളിലൂടെയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറാണെന്ന് അറിഞ്ഞതെന്നും തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. നാലാം സാക്ഷിയായ അനിൽകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ബി.എസ്.രാജേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |