SignIn
Kerala Kaumudi Online
Friday, 07 August 2026 1.55 AM IST

എ.സി റോഡിൽ അന്വേഷണം വേണം

d

തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യത്തിൽ അവർ പറയുന്ന ആരോപണങ്ങൾ ശരിയെങ്കിൽ ചെങ്ങന്നൂർ എം.എൽ.എ വന്ന് ശരിയാക്കട്ടെ. കുട്ടനാട്ടിൽ പുഴകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രശ്‌നം. ഇതിന്റെ ഉത്തരവാദിത്വം കുട്ടനാട് എം.എൽ.എയുടെ മേൽ കെട്ടിവയ്ക്കുന്നില്ല. 2018ൽ പ്രളയമുണ്ടായപ്പോൾ 'അയ്യോ അമ്മേ രക്ഷിക്കണേ' എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാൻ. അദ്ദേഹത്തിന് എന്തും പറയാം. എന്നാൽ കാര്യങ്ങൾ മനസിലാക്കി സംസാരിക്കണം. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ അന്വേഷണം വേണം. താൻ മന്ത്രിയായിരുന്ന കാലത്ത് 1000 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. എന്നാൽ, കഴിഞ്ഞസർക്കാർ ഇതിൽ നിന്ന് 350 കോടി എടുത്തുമാറ്റി. ഇത് എന്തിനാണ് മാറ്റിയതെന്ന് അന്വേഷിക്കണം.

-ജി. സുധാകരൻ

എം.എൽ.എ

ശ്രീ​ജി​ത്തി​ന്റെ​ ​
സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ൽ​ ​
അ​പാ​ക​ത​യി​ല്ല​
എ​സ്.​ശ്രീ​ജി​ത്തി​ന് ​ഡി.​ജി.​പി​യാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​തി​ൽ​ ​അ​പാ​ക​ത​യി​ല്ല.​ ​ഡി.​ജി.​പി​ ​റാ​ങ്കി​ൽ​ ​ഒ​ഴി​വു​ണ്ടാ​യ​പ്പോ​ൾ​ ​ഓ​ട്ടോ​മാ​റ്റി​ക്കാ​യി​ ​ന​ൽ​കേ​ണ്ട​ ​സ്ഥാ​ന​ക്ക​യ​റ്റ​മാ​ണ​ത്.​ ​ഇ​ക്കാ​ര്യം​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​കൃ​ത്യ​മാ​യി​ ​വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടാ​വി​ല്ല.​ ​പി​ണ​റാ​യി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ​ഐ.​പി.​എ​സു​കാ​രു​ടെ​ ​സീ​നി​യോ​റി​റ്റി​ ​ലി​സ്റ്റ് ​അം​ഗീ​ക​രി​ച്ച​ത്. സ​സ്പെ​ൻ​ഷ​ൻ,​ ​ക്രി​മി​ന​ൽ​ ​കേ​സ്,​ ​വ​കു​പ്പു​ത​ല​ന​ട​പ​ടി​ ​എ​ന്നീ​ ​കാ​ര​ണ​ങ്ങ​ളാ​ലേ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​നി​ഷേ​ധി​ക്കാ​നാ​വൂ.​ ​എം.​ആ​ർ.​അ​ജി​ത്കു​മാ​ർ​ ​സ​സ്പെ​ഷ​നി​ലാ​യ​തി​നാ​ൽ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​പ​റ്റി​ല്ല.
ര​മേ​ശ് ​ചെ​ന്നി​ത്ത​ല
ആ​ഭ്യ​ന്ത​ര​മ​ന്ത്രി​

അ​മി​ത് ​ഷാ
ഒ​ളി​ച്ചോ​ടു​ന്നു
വി​ദ്യാ​ർ​ത്ഥി​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​മ​റു​പ​ടി​ ​പ​റ​യാ​തെ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ഒ​ളി​ച്ചോ​ടു​ക​യാ​ണ്.​ ​സ​ഭ​യി​ലെ​ത്തി​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​ധൈ​ര്യം​ ​കാ​ണി​ക്കു​ന്ന​തി​ന് ​പ​ക​രം​ ​പാ​ർ​ല​മെ​ന്റി​ലെ​ ​പ​ല​ ​മു​റി​ക​ളി​ൽ​ ​ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കു​ന്ന​തു​വ​രെ​ ​പ്ര​തി​ഷേ​ധം​ ​തു​ട​രും.​ ​അ​യോ​ദ്ധ്യ​ ​സം​ഭാ​വ​ന​ക്കൊ​ള്ള​യി​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മൗ​നം​ ​പാ​ലി​ക്കു​ക​യാ​ണെ​ന്നും​ ​എ​ഫ്.​സി.​ആ​ർ.​എ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​ഡീ​ലി​മി​റ്റേ​ഷ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ഫെ​ഡ​റ​ൽ​ ​ത​ത്വ​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​കോ​ൺ​ഗ്ര​സി​നു​ള്ള​ത്.​ ​
-​ ​കെ.​സി.​ ​വേ​ണു​ഗോ​പാൽ
എ.​ഐ.​സി.​സി​ ​ജ​ന.​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA