SignIn
Kerala Kaumudi Online
Wednesday, 28 October 2026 11.54 PM IST

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ,​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

kifb-

തിരുവനന്തപുരം : കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാൻ സർ‌ക്കാർ നിയോഗിച്ച സുധാപിള്ള കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യു വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താനാണ് മന്ത്രിസഭ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചത്.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കിഫ്ബിയിലെ മുൻകാല പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. അന്വേഷണത്തിന് ശേഷം സമിത റിപ്പോർട്ടു സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ കിഫ്ബിയുടെ ഭാഗത്ത് നിന്നുണ്ടായ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിൽ പറയുന്ന പ്രധാന അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് വിജിലൻസ് അന്വേഷിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിൽ അന്വേഷണം നടത്തുക .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFBI, KIFB, VIGILANCE ENQUIRY, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA