SignIn
Kerala Kaumudi Online
Wednesday, 28 October 2026 11.20 PM IST

തിളച്ച സാമ്പാറിലും വെന്ത പുട്ടിലും പുഴു!, കായികമേളയെ മോശമാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു: മന്ത്രി

n-shamsudheen
മന്ത്രി എൻ ഷംസുദ്ദീൻ

കോഴിക്കോട് : കടുത്ത രാഷ്ട്രീയ വിരോധവും സങ്കുചിത താത്പര്യങ്ങളും വച്ച് കായികമേളയെ മോശമാക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. കഴിഞ്ഞ ദിവസം രാവിലത്തെ പ്രഭാത ഭക്ഷണത്തിൽ ഒരു പുഴു നാടകവും, ഇന്ന് ഉച്ചഭക്ഷണത്തിൽ വീണ്ടും മറ്റൊരു പുഴു നാടകവും തുടരുന്നു. ഇന്നത്തേത് കൈയോടെ പിടിച്ചതോടെ പൊളിഞ്ഞു. ഒരു കായിക അദ്ധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇതെന്ന് ഷംസുദ്ദീൻ വ്യക്തമാക്കി.

സംഭവത്തിന് തൊട്ടുമുൻപ് ഇയാൾ അവിടെ സന്ദർശിച്ചിരുന്നു. ബഹളം ഉണ്ടാക്കുമ്പോഴേക്കും രണ്ട് ചാനലുകാർ ഞൊടിയിടയിൽ അവിടെ എത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നാല് മണിക്കൂർ തിളച്ച സാമ്പാറിലാണ് പുഴു, ഇന്നലെ വെന്ത പുട്ടിലും, ഇത് വൃത്തികെട്ട രാഷ്ട്രീയ നാടകമാണ്. സംഭവത്തിലെ അദ്ധ്യാപകൻ നാളെയും പുഴു വരും എന്നാണ്. അവിടെ വിളിച്ചു പറഞ്ഞത്. പത്ത് കൊല്ലമില്ലാത്ത പുഴു വരാൻ തുടങ്ങിയല്ലേ എന്നൊക്കെ പറയുന്നത് നെറി കെട്ട നാടകമാണ്. അദ്ധ്യാപകന് എതിരെ നടപടി ഉണ്ടാകും, പൊലീസ് നടപടിയും സ്വീകരിക്കും, സംഭവത്തെക്കുറിച്ചുള്ള ഗൂഡാലോചനയെ കുറിച്ചും അന്വേഷണവും നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL GAMES, N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA