SignIn
Kerala Kaumudi Online
Sunday, 20 September 2026 9.22 PM IST

ഷൈനിനെതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാന് ഉപാധികളോടെ ജാമ്യം

p

കൊച്ചി: സി.പി.എം നേതാവ് വടക്കൻപറവൂർ സ്വദേശിനി കെ.ജെ. ഷൈനിനെതിരെ സൈബർ ആക്രമണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാന് ജാമ്യം അനുവദിച്ചു.

ചോദ്യംചെയ്യലിന് സമയം ലഭിച്ചതിനാൽ കസ്റ്റഡിയിൽ വിടേണ്ടത് അനിവാര്യമല്ലെന്ന് വിലയിരുത്തിയാണ് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.കുറ്റകൃത്യം ആവർത്തിക്കരുതെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമാണ് മുഖ്യ ഉപാധി.

കേസിൽ കാട്ടിയ തിടുക്കവും ചുമത്തിയ വകുപ്പുകൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. കോടതി പൊലീസ് നടപടികളെ വിമർശിച്ചു.

കേസെടുത്ത് മൂന്നു മണിക്കൂറിനിടെ ആലുവ പൊലീസ് തിരുവനന്തപുരത്ത് എത്തിയതെങ്ങനെയെന്ന് കോടതി ചോദിച്ചു. ചെങ്ങമനാട് എസ്.എച്ച്.ഒയ്ക്ക് ഇതിനുള്ള അധികാരം ആരു നൽകിയെന്നും ആരാഞ്ഞു.

പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തതെന്നും ചെങ്ങമനാട് എസ്.എച്ച്.ഒ ഇതിൽ അംഗമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

പരാതിക്കാരിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്തവിധം നിരന്തരം വീഡിയോകൾ പോസ്റ്റുചെയ്യുകയാണ്. കഴിഞ്ഞദിവസം ചോദ്യംചെയ്ത് വിട്ടയച്ചശേഷവും വീഡിയോ പോസ്റ്റുചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

വീഡിയോകളിൽ ലൈംഗികച്ചുവയുള്ള വാക്കുകൾ ഉൾപ്പെടുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോടുള്ള ചോദ്യങ്ങളാണ് ഒരു പോസ്റ്റിൽ കാണുന്നതെന്നും പരാമർശിച്ചു.

തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽനിന്നാണ് ഷാജഹാനെ വ്യാഴാഴ്‌ച രാത്രി കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ മൂന്നിന് ചെങ്ങമനാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് വൈകിട്ട് കോടതിയിൽ ഹാജരാക്കിയത്.

പറവൂരിലെ കോൺഗ്രസ് നേതാവ് സി.കെ. ഗോപലകൃഷ്ണനെയടക്കം പ്രതിചേർത്ത് വേറെയും കേസുകളുണ്ട്.

ഭീഷണിപ്പെടുത്തി വീഴ്‌ത്താമെന്ന്

കരുതേണ്ട: ഷാജഹാൻ

ലൈംഗികക്കേസുകളിലും മറ്റും ഇരകൾക്കുവേണ്ടി പോരാടിയ ആളാണ് താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാൻ ജാമ്യംനേടിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലം മുതൽ കിളിരൂർ അടക്കമുള്ള കേസുകളിൽ ഇരകൾക്കുവേണ്ടി വിട്ടുവിഴ്ചയില്ലാതെ പോരാടി. വേടന്റെ വിഷയത്തിൽ ഇരയ്ക്ക് അനുകൂലമായി നിലകൊണ്ടു.

വലിയതോതിൽ സമ്മർദ്ദത്തിലാക്കാൻ ഭരണകൂടം ശ്രമിച്ചു. കുടുംബത്തെവരെ സമ്മർദ്ദത്തിലാക്കാൻ നോക്കി. ഒരുതെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. 300 ഭീഷണി ഫോൺവിളികൾ വന്നു. 2000 വീഡിയോകൾ യൂട്യൂബിൽ ചെയ്തിട്ടുണ്ട്. ആദ്യമായാണ് പരാതി വരുന്നത്.

ഷാ​ജ​ഹാ​ന്റെ​ ​വീ​ട്ടി​ൽ​ ​പൊ​ലീ​സ് ​റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​യൂ​ട്യൂ​ബ​ർ​ ​കെ.​എം.​ ​ഷാ​ജ​ഹാ​ന്റെ​ ​വീ​ട്ടി​ൽ​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ .​ ​മ​ക​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ലാ​പ്‌​ടോ​പ്പും​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​യി.​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​സി.​പി.​എം​ ​നേ​താ​വ് ​കെ.​ജെ​ ​ഷൈ​നി​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഷാ​ജ​ഹാ​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​മ​ക​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്നും​ ​ലാ​പ്‌​ടോ​പ്പി​ൽ​ ​നി​ന്നും​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലേ​ക്ക് ​പോ​സ്റ്റു​ക​ൾ​ ​ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് ​ക​ണ്ട​തി​നാ​ലാ​ണ് ​അ​വ​യും​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ഷാ​ജ​ഹാ​ന്റെ​ ​ലാ​പ്‌​ടോ​പ്പും​ ​ഫോ​ണി​ലെ​ ​മെ​മ്മ​റി​ ​കാ​ർ​ഡും​ ​നേ​ര​ത്തെ​ ​പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAJAHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA