
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ്ഭവനപദ്ധതിയായ, കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒന്നാം ഘട്ടത്തിലെ കുടിശിക 71.66കോടി കുടുബശ്രീ സി.ഇ.ഒ.യ്ക്ക് സർക്കാർ കൈമാറി. കേന്ദ്രവിഹിതമായ 53.74കോടിയും സംസ്ഥാന വിഹിതമായ 17.91കോടിയും ചേർത്താണിത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ ലൈഫ് പദ്ധതിയനുസരിച്ച് വീടുനിർമ്മിച്ചവർക്കുള്ള വിഹിതമാണിത്.
രണ്ടാം ഘട്ടം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രവുമായി കഴിഞ്ഞയാഴ്ച കരാർ ഒപ്പുവെച്ചു.കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഉപഭോക്തൃ വിഹിതം വർദ്ധിപ്പിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |