SignIn
Kerala Kaumudi Online
Sunday, 31 May 2026 3.06 AM IST

മദ്ധ്യവയസ്കൻ നഗരത്തിലെ ജുവലറി കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

READ ENGLISH VERSION
dead-ody

കൊച്ചി: നഗരത്തിൽ ജുവലറി കെട്ടിടത്തിൽനിന്ന് വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നുവെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാ​റ്റി. 50 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിൽ നിന്ന് വീണനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്.വീണപ്പോൾ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇയാൾ ഉടുത്തിരുന്ന മുണ്ട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കിടപ്പുണ്ടായിരുന്നു.

കെട്ടിടത്തിന്റെ ആറാം നില വരെ ഇയാൾ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നത്. ആറാം നിലയിൽ കയറിയെങ്കിലും അവിടെനിന്ന് പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാൽ ഇയാൾ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് അവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചിരിക്കാം എന്നും പൊലീസ് പറയുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA