
കൊച്ചി: കേരള തീരത്ത് മുങ്ങിയ എം.എസ്.സി എൽസ -3 കപ്പൽ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതമടക്കം വിലയിരുത്താൻ മികച്ച സ്വതന്ത്ര അണ്ടർവാട്ടർ സർവേ ഏജൻസിയെ നിയോഗിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രഷിപ്പിംഗ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങളും അതിലുള്ള അപകടകരമായ വസ്തുക്കളും സമുദ്ര പരിസ്ഥിതിക്ക് ഭീഷണിയാണോയെന്ന് പരിശോധിക്കാൻ നാവികസേനയുടെ സഹായം തേടിയതിന് പുറമേയാണിത്. കാലാവസ്ഥ ശാന്തമാകുന്ന മുറയ്‌ക്ക് കടലിനടിയിലെ പരിശോധനകൾ ആരംഭിക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി.കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ എം.പി. ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസ് കൂടുതൽ വാദത്തിനായി സെപ്തംബർ 14ലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |