
കോഴിക്കോട്: വീട്ടിലെ മുറിയിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മകൻ അച്ഛനെ തല്ലിക്കൊന്നു. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് മാക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. മകൻ എം. അഭിരാമിനെ (29) മെഡി.കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 12.45ഓടെയാണ് സംഭവം. മരത്തിന്റെ പട്ടികകൊണ്ട് തലയ്ക്കും കഴുത്തിനും അടിയേറ്റ ശശിധരനെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഭിരാമിനെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി. ശശിധരന്റെ ഭാര്യ : രജിതകുമാരി. ഇളയ മകൻ അക്ഷയ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |