SignIn
Kerala Kaumudi Online
Saturday, 25 July 2026 1.11 AM IST

കേന്ദ്രത്തിന്റേത് നര നായാട്ട്: ഗോവിന്ദൻ

a

തിരുവനന്തപുരം: ഡൽഹിയിൽ സമരക്കാർക്കെതിരെ കേന്ദ്രം നടത്തുന്നത് നരനായാട്ടാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത ശേഷം ഇവിടെ സമരക്കാർക്കെതിരെ കേസെടുക്കുക എന്നതാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ലൈൻ.

സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടിയുടെ പേരിൽ വേടനെതിരെ എടുത്ത കേസ് പിൻവലിക്കണം..

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ഗോവിന്ദൻ, റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ ഇല്ലെന്നല്ല പറഞ്ഞതെന്ന് തിരുത്തി. തിരഞ്ഞെടുപ്പ് തോൽവിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കുണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ല. അത് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാണിച്ചതാണെന്നും ഗോവിന്ദൻ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA