SignIn
Kerala Kaumudi Online
Saturday, 26 September 2026 2.54 PM IST

എൻ.ഡി.എ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

nda

തിരുവനന്തപുരം: ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ ഇന്ന് എൻ.ഡി.എ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ചെയർമാൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പിണറായി സർക്കാരിന്റെ അഴിമതിക്കെതിരായ ബഹുജനപ്രക്ഷോഭത്തിന്റെ ആരംഭമായിരിക്കും സെക്രട്ടറിയേറ്റ് മാർച്ചെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ചിരിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രതിപക്ഷം എൻ.ഡി.എയാണ്. വയനാട്ടിൽ തിരഞ്ഞെടുപ്പ് വന്നാൽ ഇരുമുന്നണികളുടെയും സംയുക്ത സ്ഥാനാർത്ഥി വരും. നിയമസഭയിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയിൽ തെരുവിൽ എൻ.ഡി.എ പ്രതിപക്ഷ ശബ്ദമാവുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA