SignIn
Kerala Kaumudi Online
Thursday, 23 July 2026 12.50 AM IST

ഇടമൺ എം. ബാഹുലേയൻ നിര്യാതനായി

bauleyan
ഇടമൺ എം.ബാഹുലേയൻ

കൊല്ലം: കേരളകൗമുദി പത്തനാപുരം, പുനലൂർ ലേഖകൻ പുനലൂർ ഇടമൺ പച്ചയിൽ വീട്ടിൽ എം.ബാഹുലേയൻ (67, റിട്ട. ജീവനക്കാരൻ, ഇടമൺ യു.പി.എസ്) നിര്യാതനായി. ഇന്നലെ പുലർച്ചെ 4.30ന് വീട്ടിൽവച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പുനലൂർ ടൗൺ പ്രസ് ക്ലബ് സെക്രട്ടറി, സി.പി.ഐ ഇടമൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൻ.ബിന്ദു (ഉറുകുന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്, സെക്രട്ടറി ഇൻ ചാർജ്). മക്കൾ: ആതിര പി. ബാബു (അദ്ധ്യാപിക, കുഴിത്തുറ ഗവ. എച്ച്.എസ്.എസ്), അനു പി.ബാബു (ലാബ് അസിസ്റ്റന്റ്, കൊല്ലം എസ്.എൻ കോളേജ്). മരുമകൻ: നജു റോയി (പൊലീസ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA