തിരുവനന്തപുരം: റാഗിംഗ് വിരുദ്ധ ബില്ലിനും ആപ്പിനും അന്തിമരൂപം തയ്യാറാക്കാനായി വിദഗ്ദ്ധസമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ പ്രൊഫ. അച്യുത് ശങ്കർ എസ്. നായരാണ് അദ്ധ്യക്ഷൻ. ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലമാണ് കൺവീനർ. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. ബി. അശോക്,ഷർമിള മേരി ജോസഫ്,നിയമസെക്രട്ടറി കെ.ജി. സനൽകുമാർ,സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ബി.അബ്ദുൾ നാസർ, സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ,കാര്യവട്ടം എൻജിനിയറിംഗ് കോളേജ് അസി.പ്രൊഫ. ഷിജിദ ഷെയിൻ,മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ.കിരൺ തുടങ്ങിയവരാണ് സമിതിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |