കൊച്ചി: പ്രമുഖ വ്യവസായിയും കായികസംഘാടകനുമായ എറണാകുളം മറൈൻഡ്രൈവ് ടാറ്റാ ത്രിത്വംടവർ രണ്ടിൽ കെ.എം. നൂർദ്ദീൻ മേത്തർ (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുലേഖ. മകൻ: നൗഫൽ മേത്തർ (ഡയറക്ടർ ബെൻഹർ ട്രേഡ്സ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ്). മരുമകൾ: രഹ്‌ന നൗഫൽ.
എറണാകളം നോർത്തിലെ ബെൻഹർ ചിറ്റ്സ് മാനേജിംഗ് ഡയറക്‌ടർ, ബെൻഹർ ട്രേഡ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്‌സ്, ഫോർ ഫുഡ്സ് ഹോട്ടൽസ്, പവർലെഡ് ടെക്നോളജീസ് എന്നിവയുടെ ഡയറക്ടർ, ഫെഡറൽബാങ്ക് ഡയറക്ടർ, കേരള ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.സി.സി ട്രഷററും എം.എൽ.എയുമായിരുന്ന പരേതനായ കെ.സി.എം മേത്തറുടെ മകനാണ്. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന കെ.എം.ഐ മേത്തർ സഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |