SignIn
Kerala Kaumudi Online
Tuesday, 30 June 2026 8.59 PM IST

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാ‍ൾ കൂടി പിടിയിൽ; അറസ്റ്റിലായത് ബിലാൽ 

bilal
അറസ്റ്റിലായ ബിലാൽ

പാലക്കാട്: തോക്കുചൂണ്ടി പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. എറണാകുളം ആലുവ ഈസ്റ്റ് വെലുംകിടൻ വീട്ടിൽ ബിലാൽ (30)​ എന്ന ബില്ലയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി.

2025 ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലി സഞ്ചരിച്ചിരുന്ന കാർ സംഘം പിന്തുടരുകയും തിരുമിറ്റക്കോട്ടുവച്ച് മുഹമ്മദാലിയെ തട്ടികൊണ്ട് പോവുകയുമായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടികൊണ്ടുപോയത്.

തുടർന്ന് 70 കോടിരൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് അക്രമിസംഘം മദ്യലഹരിയിൽ ഉറങ്ങിയ സമയം നോക്കി മുഹമ്മദാലി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നേരിട്ടുപങ്കാളികളായവരെയും മുഖ്യസൂത്രധാരനെയും നേരത്തെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDNAPPING, KERALA CRIME, CRIME BRANCH, BUSINESSMAN, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA