SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.53 PM IST

തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറിയുടെ പരാതി തളളി

complaint

തൃക്കാക്കര: തൃക്കാക്കര നഗരസഭാ മുൻ എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ മുൻസിപ്പൽ സെക്രട്ടറി വിജിലൻസിൽ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്. മുൻഭരണ സമിതിയുടെ കാലത്ത് നടന്ന മരാമത്ത് പ്രവൃത്തികളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പിക്ക് സെക്രട്ടറി പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഫയലുകളിൽ ക്രമക്കേട് കണ്ടെത്താനായിരുന്നില്ല. തൃക്കാക്കര നഗരസഭയിൽ ഓണസമ്മാനമായി അദ്ധ്യക്ഷ കൗൺസിലർമാർക്ക് പതിനായിരം രൂപ നൽകിയെന്ന വിവാദത്തെ തുടർന്നുള്ള എൽ.ഡി.എഫ് സമരങ്ങളെ പ്രതിരോധിക്കാനാണ് നിലവിലെ ഭരണ സമിതിയുടെ നിർദേശത്തെ തുടർന്ന് സെക്രട്ടറി കെ.കെ. കൃഷ്ണകുമാർ പരാതി നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA