SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.24 AM IST

ഇന്ധന വില വീണ്ടും കൂടി; പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വർദ്ധിച്ചു

petrol-diesel

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115 രൂപ 54 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 113 രൂപ 63 പൈസയും ഡീസലിന് 100 രൂപ 58 പൈസയുമായി.

പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒൻപത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വർദ്ധിപ്പിച്ചത്.137 ദിവസത്തിന് ശേഷം മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL, DIESEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA