SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.45 AM IST

പൊലീസിൽ 1200 താത്കാലിക തസ്തിക തുടരാൻ അനുമതി

pol

തിരുവനന്തപുരം: പൊലീസിലെ 1200 താത്കാലിക പൊലീസ്കോൺസ്റ്റബിൾ(റിക്രൂട്ട്മെന്റ് ട്രെയിനി) തസ്തികകൾ ഒരു വർഷത്തേക്ക് തുടരാൻ സർക്കാർ അനുമതി നൽകി.

പൊലീസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഒഴിവുകളുണ്ടാകുന്ന മുറയ്ക്ക്പുതിയ നിയമനവും നടത്തേണ്ടതുണ്ട്. അതിനാലാണ് പരിശീലനത്തിനായി താത്കാലിക തസ്തികകൾ അനുവദിക്കുന്നത്.

കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ 9 മാസത്തെ പ്രീ-സർവീസ് പരിശീലനം വിജയകരമായി പൂർത്തീകരിച്ചതിന് ശേഷമാണ് സേനയിലേക്കുള്ള നിയമന ഉത്തരവ് നൽകുന്നത്.

പി.എസ്.സി വഴി കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നത് ബറ്റാലിയനുകളിലേക്കാണ്. ഇവരിൽനിന്ന് ബൈ-ട്രാൻസ്ഫർ വഴിയാണ് സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നത്.

ഇതേതുടർന്ന് ബറ്റാലിയനുകളിലുണ്ടാവുന്ന പ്രതീക്ഷിത ഒഴിവുകൾ സഹിതമാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത്. കോൺസ്റ്റബിൾ ട്രെയിനികളുടെ 2027ജൂൺ വരെയുള്ള പ്രതീക്ഷിത ഒഴിവുകൾക്കുള്ള താത്കാലിക പരിശീലന തസ്തികകൾക്കാണ് ആഭ്യന്തരവകുപ്പ് അംഗീകാരം നൽകിയത്.

ഓരോ 9 ഒഴിവുകളും ജില്ലയുടെ ഫീഡർ ബറ്റാലിയൻ കോൺസ്റ്റബിൾ നിയമനത്തിനും പത്താമത്തെ ഒഴിവ് സംസ്ഥാനതല പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള വനിതാ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുമാണ് മാറ്റിവയ്ക്കുക.

പുരുഷ/വനിത പൊലീസ് കോൺസ്റ്റബിൾ ട്രെയിനികളുടെ നിയമന അനുപാതം 9:1ആയിരിക്കണമെന്ന് പൊലീസ്‌മേധാവി ഉറപ്പാക്കണം.

വനിതകൾക്ക് ഗുണകരം

#കോൺസ്റ്റബിൾ തസ്തികയിലെ നിശ്ചിതശതമാനം ഒഴിവുകൾ വനിതകൾക്ക് ലഭ്യമാക്കാൻ ഓരോ പത്താം തസ്തികയും വനിതകൾക്കായി മാറ്റിവച്ചു.

# മുൻപ് പുരുഷ,വനിതാ എൻട്രി കേഡർ റിക്രൂട്ട്മെന്റ് വെവ്വേറെയായിരുന്നു. പ്രത്യേകം പ്രമോഷൻ സാധ്യതകളുള്ള രണ്ട് സ്വതന്ത്ര കേഡറുകളായിരുന്ന ഇവ 1995മുതലുള്ള പ്രാബല്യത്തോടെ കോമൺകേഡറാക്കിയിരുന്നു.

ഇതോടെ ഒരു ഉദ്യോഗസ്ഥ വിരമിക്കുമ്പോഴുണ്ടാകുന്ന ഒഴിവിലേക്ക് വനിതയെതന്നെ നിയമിക്കുന്നതിന് വ്യവസ്ഥയില്ലായിരുന്നു.

അയോഗ്യത മുന്നിൽകണ്ട്

താത്കാലിക തസ്തികകൾ

1)പി.എസ്.സി നിയമന ശുപാർശ നൽകുന്ന എല്ലാവരെയും പരിശീലനത്തിനയയ്ക്കാൻ സാധിക്കാറില്ല. മെഡിക്കൽ യോഗ്യത നേടാത്തവരെ ഒഴിവാക്കണം.

2) കാഠിന്യവും ദൈർഘ്യവും കാരണം നിരവധിപേർ പരിശീലനം പൂർത്തിയാക്കാതെ വിട്ടുപോകാറുണ്ട്.

പൂർത്തിയാക്കിയവർ മറ്റുജോലികൾ ലഭിക്കുമ്പോൾ പൊലീസ് ജോലി ഉപേക്ഷിക്കുന്നുമുണ്ട്.

3) വനിതകൾ ഗർഭാവസ്ഥയും മറ്റുശാരീരിക ബുദ്ധിമുട്ടുകളും കാരണവും ജോലി ഉപേക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA