SignIn
Kerala Kaumudi Online
Monday, 03 August 2026 11.50 AM IST

പോത്തുണ്ടിയിൽ  കെഎസ്ആർടിസി  ബസ്  മറിഞ്ഞു: ഒരുമരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

READ ENGLISH VERSION

bus-accident

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്,​ മരിച്ച ജയന്തി

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരുമരണം. നെല്ലിയാമ്പതി സ്വദേശി ജയന്തിയാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെ നെല്ലിയാമ്പതിയിൽ നിന്ന് പോത്തുണ്ടിയിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് റോഡിലുണ്ടായ വഴുക്കലാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നെല്ലിയാമ്പതിയിൽ നിന്ന് ചുരമിറങ്ങി നെന്മാറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസ് പോത്തുണ്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽനിന്ന് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ബസ് മരത്തിനിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബസിനും മരത്തിനുമിടയിൽ ഒരു സ്ത്രീ കുടുങ്ങിക്കിടന്നിരുന്നു. ഇവരാണ് മരിച്ചതെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റവരെ നെന്മാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നെല്ലിയാമ്പതി സ്വദേശികളാണ് ബസിൽ കൂടുതലുണ്ടായിരുന്നതെന്നാണ് വിവരം. ​കനത്ത മഴയും അപകടവും കാരണം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. സ്ഥലത്ത് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

English Summary

A KSRTC bus overturned in Pothundi, resulting in the death of one person and injuries to several others. many passengers injured. Authorities have begun an investigation to determine the cause of the accident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POTHUNDI KSRTC BUS ACCIDENT, BUS ACCIDENT, DEATH, PALAKKAD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA