SignIn
Kerala Kaumudi Online
Thursday, 13 August 2026 12.25 AM IST

പ്രിയദർശിനി ബസിൽ കയറാൻ് യാത്രക്കാരുടെ കൂട്ടയിടി,​ സർ‌വീസ് നടത്താൻ വിസമ്മതിച്ച് ജീവനക്കാർ

priyadarshini-
പ്രിയദർശിനി ബസിൽ യാാത്ര ചെയ്യാനെത്തിയവർ

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​ചെ​ണ്ടു​മ​ല്ലി​പ്പാ​ട​വും​ ​മു​ന്തി​രി​ത്തോ​ട്ട​വും​ ​കാ​ണാ​ൻ​ ​ഗു​ണ്ട​ൽ​ ​പേ​ട്ടി​ലേ​ക്കു​ള്ള​ ​പ്രി​യ​ദ​ർ​ശി​നി​ ​ബ​സി​ൽ​ ​തി​ക്കി​ത്തി​ര​ക്കി​ ​ക​യ​റാ​നെ​ത്തി​യ​ത് ​ഇ​രു​ന്നൂ​റോ​ളം​ ​പേ​ർ​!.​ ​അ​മി​ത​മാ​യി​ ​യാ​ത്ര​ക്കാ​ർ​ ​ക​യ​റി​യ​തോ​ടെ​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ ​വി​സ​മ്മ​തി​ച്ചു.​ ​ഇ​ന്ന് ​ ​രാ​വി​ലെ​ 10.​ 30​ന് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​പ​ഴ​യ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലാ​ണ് ​സം​ഭ​വം​.


ഗി​യ​ർ​ബോ​ക്സി​ലും​ ​ഡ്രൈ​വ​റു​ടെ​ ​സീ​റ്റി​ന്റെ​ ​സൈ​ഡി​ലും​ ​വ​രെ​ ​സ്ഥ​ലം​പി​ടി​ച്ചു.​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​യാ​ത്ര​ക്കാ​ർ​ ​ക​യ​റി​യ​തോ​ടെ​ ​ഡ്രൈ​വ​ർ​ ​വാ​ഹ​ന​മെ​ടു​ക്കാ​ൻ​ ​വി​സ​മ്മ​തി​ച്ചു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പൊ​ലീ​സു​മെ​ത്തി​ ​ഡോ​റി​ൽ​ ​നി​ന്നി​രു​ന്ന​ ​കു​റ​ച്ചു​പേ​രെ​ ​മാ​റ്റി ച​ർ​ച്ച​യി​ൽ​ ​വ​ഴി​യി​ൽ​ ​നി​ന്ന് ​മ​റ്റാ​രെ​യും​ ​ക​യ​റ്റാ​തെ​ ​പോ​കാ​മെ​ന്ന​ ​ധാ​ര​ണ​യി​ൽ​ ​യാ​ത്ര​ ​തു​ട​ർ​ന്നു.

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ൽ​ ​നി​ന്ന് ​ഗു​ണ്ട​ൽ​പേ​ട്ടി​ലേ​ക്കു​ള്ള​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​ർ​വീ​സു​ക​ളെ​ല്ലാം​ ​പ്രി​യ​ദ​ർ​ശി​നി​ ​ബ​സു​ക​ളാ​ണ്.​ ​മൂ​ന്ന് ​ബ​സു​ക​ളാ​ണ് ​ഗു​ണ്ട​ൽ​പേ​ട്ട​യ്ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ ​ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ​ ​പൂ​പ്പാ​ട​വും​ ​മു​ന്തി​രി​ത്തോ​ട്ട​വും​ ​കാ​ണാ​നാ​ണ് ​സ്ത്രീ​ക​ളു​ടെ​ ​വ​ര​വ്.​ ​വ​യ​നാ​ട് ​ജി​ല്ല​യ്ക്ക് ​പു​റ​ത്ത് ​നി​ന്നു​ള്ള​ ​യാ​ത്ര​ക്കാ​രാ​ണ് ​ഭൂ​രി​ഭാ​ഗ​വും.​ ​ഒ​ഴി​വു​ദി​ന​ങ്ങ​ളി​ൽ​ ​ഗു​ണ്ട​ൽ​പേ​ട്ട​യി​ലേ​യ്ക്ക് ​സ​ഞ്ചാ​രി​ക​ളു​ടെ​ ​ഒ​ഴു​ക്കാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ബ​സി​ന്റെ​ ​അ​വ​സ്ഥ​ ​ഇ​തു​ ​ത​ന്നെ​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI, PRIYADARSHINI BUS, BUS SERVICE KERALA, KSRTC, KSRTC EMPLOYEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA