
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും വ്യവസായിയുമായിരുന്ന പി.വി.സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് അർഹനായി. പി.വി.സാമിയുടെ ചരമദിനമായ സെപ്തംബർ ഒന്നിന് കോഴിക്കോട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവാർഡ് നൽകുമെന്ന് പി.വി.സാമി മെമ്മോറിയൽ മാനേജിംഗ് ട്രസ്റ്റി പി.വി.ചന്ദ്രൻ അറിയിച്ചു. എം.വി.ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി. കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |