SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.27 AM IST

പി.എസ്.സി മാന്വൽ രഹസ്യ രേഖയല്ല: വിവരാവകാശ കമ്മിഷൻ

s

തിരുവനന്തപുരം: പി.എസ്.സി ഓഫീസ് മാന്വലും റിക്രൂട്ട്മെന്റ് മാന്വലും രഹസ്യ രേഖയല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. അവ ആവശ്യപ്പെടുന്നവർക്ക് വായനയ്ക്കും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം നിർദ്ദേശിച്ചു.

പ്രവർത്തനത്തിലെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന പി.എസ്.സിയുടെ വിശദീകരണം തള്ളി.


ചോദ്യപേപ്പർ സൂക്ഷിക്കുന്ന വിധം, ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നത് തുടങ്ങി സ്വാഭാവികമായി സംരക്ഷിക്കേണ്ട രഹസ്യ വിവരങ്ങൾ ഒഴികെയുള്ളവയെല്ലാം പൗരന്മാർക്ക് അറിയാൻ അവകാശമുണ്ട്. അത് നിഷേധിക്കരുത്. പി.എസ്.സിയുടെ പ്രവർത്തനങ്ങൾ സുതാര്യമായിരുന്നാൽ മാത്രംപോര. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.

കോഴിക്കോട് പയ്യോളി സ്വദേശി എൻ.എം.ഷനോജ് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ നല്കിയ വിവരാവകാശ അപേക്ഷ അവിടെ നിന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് അയച്ചു. അവിടെ അത് നിഷേധിച്ചതിനെ തുടർന്ന് വിവരാവകാശ കമ്മിഷന് നൽകിയ അപ്പീലിലാണ് കമ്മിഷണറുടെ നിർദ്ദേശം. ഉത്തരവ് നടപ്പാക്കി നടപടി റിപ്പോർട്ട് പി.എസ്.സി വിവരാവകാശ കമ്മിഷന് സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA