SignIn
Kerala Kaumudi Online
Saturday, 13 June 2026 2.37 AM IST

പി.എസ്.സി അഭിമുഖം

a

 കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (കന്നഡ അറിയാവുന്നവർ;കാറ്റഗറി നമ്പർ 579/2023) തസ്തികയിലേക്ക് 17 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/പട്ടികവർഗ്ഗം;കാറ്റഗറി നമ്പർ 119/2025) തസ്തികയിലേക്ക് 18 രാവിലെ 7.30 നും 09.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.


കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ (കാറ്റഗറി നമ്പർ 371/2024) തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) റീജിയണൽ ഓഫീസർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം;കാറ്റഗറി നമ്പർ 282/2024, 283/2024), മാർക്കറ്റിംഗ് മാനേജർ (കാറ്റഗറി നമ്പർ 428/2024), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കെ.സി.എം.എം.എഫ്.) മാനേജർ (ക്വാളിറ്റി കൺട്രോൾ) (പാർട്ട് 1 - ജനറൽ വിഭാഗം;കാറ്റഗറി നമ്പർ 372/2024) തസ്തികകളിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന

ആർക്കിയോളജി വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024) തസ്തികയിലേക്ക് 16 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

കേരള പൊലീസ് സർവീസിൽ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) ആംഡ് പോലീസ് ബറ്റാലിയൻ,പോലീസ് (ബാൻഡ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ),പൊലീസ് (മൗണ്ടഡ് പൊലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ,ഫാരിയർ,വുമൺ പൊലീസ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ,കേരള പൊലീസ് സർവീസിൽ ഹവിൽദാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ (നേരിട്ടുള്ള നിയമനം,പട്ടികജാതി/പട്ടികവർഗ്ഗം,എൻ.സി.എ.) (കാറ്റഗറി നമ്പർ 34/2025,339/2025,419/2025,484/2025,485/2025,486/2025-491/2025, 493/2025, 494/2025, 547/2025, 550/2025, 563/2025, 640/2025, 646/2025, 790/2025, 830/2025 തസ്തികകളിലേക്ക് 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 03.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പുന:പരീക്ഷ

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2026 ജനുവരിയിലെ വകുപ്പുതല പരീക്ഷകളിൽ റദ്ദ് ചെയ്തിരുന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് (തമിഴ് ടു മലയാളം) (പേപ്പർ കോഡ് -041003), മൈനോറിറ്റി ലാംഗ്വേജ് ടെസ്റ്റ് ഇൻ തമിഴ് (പേപ്പർ കോഡ് -042090) എന്നിവയുടെ പുനഃപരീക്ഷകൾ 17 ന് മുൻനിശ്ചയിച്ച പ്രകാരമുള്ള അതേ സെന്ററുകളിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA