SignIn
Kerala Kaumudi Online
Saturday, 13 June 2026 2.16 AM IST

രക്ഷാപ്രവർത്തനം : അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം

raksha

ആലപ്പുഴ: ഗൺമാൻമാർക്കെതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയ്ക്ക് സ്ഥലംമാറ്റം. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിട്ടാണ് നിയമനമെങ്കിലും ഈ കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല തുടരും. കേസിൽ പ്രതികളായ അഞ്ചുപേരുടെയും ചോദ്യം ചെയ്യൽ അവസാനിച്ചശേഷം തിങ്കളാഴ്ചയോടെ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ ചുമതല അദ്ദേഹം ഒഴിയുമെന്നാണ് വിവരം. സംഘത്തിലെ ഡിവൈ.എസ്.പി ബൈജു.കെ. പൗലോസിന്റെ നേതൃത്വത്തിലാകും ആലപ്പുഴ കേന്ദ്രീകരിച്ച് കേസിന്റെ അന്വേഷണം. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നടത്തിയ കേസ് അട്ടിമറിശ്രമങ്ങളിലെ അന്വേഷണത്തിനും ഷൗക്കത്തലി തന്നെ നേരിട്ട് നേതൃത്വം നൽകും.

അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നു : എ.ഡി തോമസ് എം.എൽ.എ

ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എ.ഡി.തോമസ് എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. അക്രമിക്കാൻ ഉപയോഗിച്ച ലാത്തി ഇതുവരെയും കണ്ടെത്തിയിട്ടില്ല ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കള്ളമാണെന്ന് തോമസ് പറഞ്ഞു. . എസ്.ഐ.ടിയുടെ അന്വേഷണം തൃപ്തികരമാണെന്നും വിചാരണഘട്ടത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാൻ ശ്രമം നടത്തുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസ് വെളിപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA