SignIn
Kerala Kaumudi Online
Monday, 10 August 2026 9.15 AM IST

അയ്യപ്പഭക്തരോ‌‌ട് സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ.

rajeev

തിരുവനന്തപുരം : ഹൈന്ദവ വിശ്വാസികളോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

2018ൽ ശബരിമലയുടെ സംസ്‌കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തു.പിന്നാലെ കബളിപ്പിക്കാൻ അയ്യപ്പസംഗമം സംഘടിപ്പിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടത്തിയത്.അഴിമതിക്കാരും,നാണമില്ലാത്തവരും,ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം പുലർത്തുന്നവരുമാണ് പിണറായി വിജയന്റെ പാർട്ടിയെന്ന് കഴിഞ്ഞുപോയ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.ഈ സർക്കാർ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജൻസികളാണെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA