SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.36 AM IST

'വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...'

s

തിരുവനന്തപുരം: സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് രാവിലെ 10ന്. ആൾക്കൂട്ടത്തെ കടന്ന് ഗവർണർ ആർ.വി. ആർലേക്കർ വേദിയിലെത്തിയപ്പോൾ സമയം 10.09. ഖാർഗെ, രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ എന്നിവർക്ക് കൈകൊടുത്ത ഗവർണർ, രാഹുലിനെയും പ്രിയങ്കയെയും തൊഴുതു. ആദ്യം ആലപിച്ചത് വന്ദേമാതരം. പിന്നാലെ ദേശീയഗാനവും. സത്യപ്രതിജ്ഞ തുടങ്ങാൻ ഗവർണറുടെ അനുമതി തേടിയ ചീഫ് സെക്രട്ടറി 10.16ന് സതീശനെ ക്ഷണിച്ചു.

രാഹുലിന് കൈകൊടുത്ത്, പ്രിയങ്കയോട് കൈകൂപ്പി, കക്ഷിനേതാക്കളെയെല്ലാം വണങ്ങി സതീശൻ എത്തി. 'വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ..."" എന്നു പറഞ്ഞതോടെ സ്റ്റേഡിയമാകെ ആവേശത്തിൽ ഇളകിമറിഞ്ഞു. സത്യവാചകത്തിലെ 'മുഖ്യമന്ത്രി എന്ന നിലയിലുള്ള ' എന്നത് പറഞ്ഞപ്പോഴും ജനക്കൂട്ടം ഇരമ്പി. ദൈവനാമത്തിൽ പ്രതിജ്ഞ പൂർത്തിയാക്കി 10.18ന് ഗവർണർക്ക് കൈകൊടുത്ത്, വേദിയെ വണങ്ങി ഔദ്യോഗിക രേഖകളിൽ സതീശൻ ഒപ്പുവച്ചു. ഗവർണർ ബൊക്കെ നൽകി. രാഹുലിനെ ആലിംഗനം ചെയ്തശേഷം പിണറായി, ഡി.കെ. ശിവകുമാർ രേവന്ദ്റെഡ്ഡി, രാജീവ് ചന്ദ്രശേഖർ അടക്കം എല്ലാവർക്കും കൈകൊടുത്തു.

ദൈവത്തിന്റെയും സ്രഷ്ടാവിന്റെയും നാമത്തിലായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതിജ്ഞ. മൂന്നാമതെത്തിയത് രമേശ് ചെന്നിത്തല. ആവരങ്ങൾക്കിടെ ഗവർണർ പ്രതിജ്ഞാവാചകം തുടങ്ങിയത് കേൾക്കാമായിരുന്നില്ല. രണ്ടാമതും ഗവർണർ ഞാൻ... എന്ന് ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ചെന്നിത്തലയുടെയും പ്രതിജ്ഞ. സണ്ണിജോസഫിനും ഗവർണർ രണ്ടാമതും സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.മുരളീധരന്റെ പേര് വിളിച്ചപ്പോൾ വീണ്ടും ആരവമുയർന്നു. രാഹുലിനെ ആലിംഗനം ചെയ്ത്, പ്രിയങ്കയെ തൊഴുത് ഇംഗ്ലീഷിലായിരുന്നു മുരളിയുടെ സത്യപ്രതി‌ജ്ഞ.

മോൻസ് ജോസഫ്, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ.ഷംസുദ്ദീൻ, പി.സി. വിഷ്‌ണുനാഥ്, റോജി എം. ജോൺ, ബിന്ദുകൃഷ്ണ, എം.ലിജു, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ, ടി.സിദ്ധിഖ്, കെ.എ. തുളസി, ഒ.ജെ.ജനീഷ് എന്നീ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഹുലിന് നന്ദി പറഞ്ഞ്, പ്രിയങ്കയെ ആശ്ലേഷിച്ച ശേഷമായിരുന്നു ബിന്ദുകൃഷ്ണയുടെ സത്യപ്രതിജ്ഞ.

11.21ന്സത്യപ്രതിജ്ഞ പൂർത്തിയായതോടെ വന്ദേമാതരവും ദേശീയഗാനവും ആലപിച്ചു. ചടങ്ങ് കഴിഞ്ഞതോടെ പ്രവർത്തകർ കടക്കാതെ വേദിക്കു മുന്നിൽ പൊലീസ് വേലിതീർത്തു. കൈവീശിക്കാട്ടിയും പ്രവർത്തകർക്ക് കൈകൊടുത്തും നേതാക്കൾ മടങ്ങിയിട്ടും സ്റ്റേഡിയത്തിൽ പ്രവർത്തകരുടെ ആവേശമിരമ്പി. ഒ.ജെ.ജനീഷും ബിന്ദുകൃഷ്ണയും പ്രവർത്തകരുടെ ഫോണിൽ സെൽഫിയെടുക്കുന്ന തിരക്കിലായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ ചായസത്കാരത്തിനായി ലോക്ഭവനിലേക്ക് പോയി.

സം​ഘാ​ട​ക​നാ​യി​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​സേ​ര​യി​ലി​രി​ക്കാ​തെ​ ​പ്ര​ധാ​ന​ ​സം​ഘാ​ട​ക​ന്റെ​ ​റോ​ളി​ലേ​ക്ക് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മാ​റി.​ ​ഒ​രു​ക്ക​ങ്ങ​ളും​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​വി​ല​യി​രു​ത്തി.​ 9.50​ന് ​നി​യു​ക്ത​ ​മ​ന്ത്രി​മാ​രെ​ല്ലാം​ ​വേ​ദ​യി​ലെ​ത്തി.​ 9.51​ന് ​പി​ണ​റാ​യി​ ​വേ​ദി​യി​ലെ​ത്തി​ ​സ​തീ​ശ​നു​മാ​യും​ ​മ​ന്ത്രി​മാ​രു​മാ​യും​ ​കു​ശ​ലാ​ന്വേ​ഷ​ണം​ ​ന​ട​ത്തി.​ ​രാ​ഹു​ലും​ ​പ്രി​യ​ങ്ക​യും​ ​വേ​ണു​ഗോ​പാ​ലും​ ​ഖാ​ർ​ഗെ​യും​ 9.59​നാ​ണെ​ത്തി​യ​ത്.​ ​കേ​ര​ളീ​യ​ ​ശൈ​ലി​യി​ൽ​ ​നീ​ല​ ​ക​ര​യു​ള്ള​ ​ക​സ​വു​സാ​രി​യും​ ​നീ​ല​ ​ബ്ലൗ​സു​മ​ണി​ഞ്ഞാ​ണ് ​പ്രി​യ​ങ്ക​യെ​ത്തി​യ​ത്.​ ​നേ​താ​ക്ക​ൾ​ ​കൈ​കോ​ർ​ത്ത് ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​കാ​ത​ട​പ്പി​ക്കു​ന്ന​ ​ആ​ര​വം​ ​ഉ​യ​ർ​ന്നു.​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​രാ​ഹു​ലു​മാ​യും​ ​ഖാ​ർ​ഗെ​യു​മാ​യും​ ​പ്രി​യ​ങ്ക​യു​മാ​യും​ ​സൗ​ഹൃ​ദം​പ​ങ്കി​ട്ടു.​ ​ഡി.​കെ.​ ​ശി​വ​കു​മാ​ർ​ ​വേ​ദി​യി​ലെ​ത്തി​യ​പ്പോ​ഴും​ ​ആ​ർ​പ്പു​വി​ളി​ക​ളു​യ​ർ​ന്നു.​ ​ഭൂ​രി​ഭാ​ഗം​ ​മ​ന്ത്രി​മാ​രും​ ​മു​ണ്ടും​ ​ഷ​ർ​ട്ടു​മ​ണി​ഞ്ഞെ​ത്തി​യ​പ്പോ​ൾ​ ​ഷി​ബു​ബേ​ബി​ജോ​ൺ​ ​ക​റു​ത്ത​ ​ഷെ​ർ​വാ​ണി​യി​ലാ​ണെ​ത്തി​യ​ത്.​ ​നീ​ല​ഷ​ർ​ട്ടും​ ​വെ​ള്ള​പാ​ന്റു​മാ​യി​രു​ന്നു​ ​റോ​ജി.​എം.​ജോ​ണി​ന്റെ​ ​വേ​ഷം.​ ​ബി​ന്ദു​കൃ​ഷ്ണ​യും​ ​കെ.​എ.​തു​ള​സി​യും​ ​സാ​രി​യാ​ണ് ​ധ​രി​ച്ച​ത്.

സ​ഗൗ​ര​വ​ത്തി​ൽ​ 2​ ​പേ​ർ,
19​ ​പേ​ർ​ ​ദൈ​വ​നാ​മ​ത്തിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ടു​മ​ന്ത്രി​മാ​ർ​ ​മാ​ത്ര​മാ​ണ് ​സ​ഗൗ​ര​വം​ ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​ ​ചു​മ​ത​ല​യേ​റ്റ​ത്.​ ​ഷി​ബു​ബേ​ബി​ജോ​ണും​ ​സി.​പി.​ജോ​ണും.​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നും​ 18​മ​ന്ത്രി​മാ​രും​ ​ദൈ​വ​നാ​മ​ത്തി​ലാ​ണ് ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​യ​ത്.​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​ദൈ​വ​ത്തി​ന്റെ​യും​ ​സ്ര​ഷ്ടാ​വി​ന്റെ​യും​ ​നാ​മ​ത്തി​ലാ​ണ് ​സ​ത്യം​ചെ​യ്ത​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA