
തൃശൂർ: ഭരണഘടന ഉറപ്പുനൽകുന്ന പിന്നാക്ക സംവരണം നിഷേധിക്കുന്ന അധികാരികളെ ശിക്ഷിക്കാൻ നടപടി വേണമെന്ന് ആർ.ശങ്കർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എ.വി.സജീവ്. ഒ.ബി.സി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഒ.ബി.സി സംവരണ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷണൽ പ്രസിഡന്റ് കെ.എസ്.വിഷ്ണുപ്രസാദ് അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.സുബൈർ, കെ.മുരുകൻ, കെ.അരുൺകുമാർ, ടി.എം.ജിഷ്ണു എന്നിവർ സംസാരിച്ചു. ഒ.ബി.സി സംവരണം അട്ടിമറിക്കുന്ന പ്രവണതകൾക്കെതിരെ നിയമനടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |