SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.07 AM IST

സ്‌കൂൾ ഗ്രേഡിംഗ്: കേരളം അഞ്ചാം വിഭാഗത്തിൽ

a

ന്യൂഡൽഹി:വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ നിലവാരം സൂചിപ്പിക്കുന്ന പുതിയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (പി.ജി.ഐ) 2.0 ൽ കേരളം അഞ്ചാമത്തെ പ്രചസ്‌തെ-2(51%-61%) വിഭാഗത്തിൽ(സ്‌കോർ 1000ൽ 716. 8).

91-100% മികവിനുള്ള ഉത്‌കർഷ്, ഉത്തം-1(81-90%), ഉത്തം-2(71-80%),വിഭാഗങ്ങളിൽ ഒരു സംസ്ഥാനത്തിനും ഇടം നേടാനായില്ല. ഉത്തം-3(61-70%) വിഭാഗത്തിലുള്ള ചണ്ഡിഗഢാണ്(1,000 ൽ 766 സ്‌കോർ) രാജ്യത്ത് മികച്ച പ്രകടനം കാഴ്‌ച വച്ചത്.

പ്രചെസ്‌ത-1(സ്‌കോർ:701-760) വിഭാഗത്തിൽ കേരളത്തിനൊപ്പം ഡൽഹി, പഞ്ചാബ്, ദാദ്ര- നാഗർ ഹവേലി, ദാമൻ ദിയു എന്നിവയുമുണ്ട്. മഹാരാഷ്ട്ര, ഒഡീഷ, ഗോവ, ഹിമാചൽ പ്രദേശ്, ലക്ഷദ്വീപ് സംസ്ഥാനങ്ങൾ പ്രചേസ്ത -2 വിഭാഗത്തിൽ(641-700) ഇടം നേടി.കഴിഞ്ഞ വർഷം കേരളം ആറാം വിഭാഗമായ പ്രചെസ്‌ത-2ലായിരുന്നു (സ്‌കോർ: 687.7) .വിദ്യാഭ്യാസ ലഭ്യതയിലും (72.8-80) അദ്ധ്യാപക പരിശീലനത്തിലും(91-100) കേരളവും ലക്ഷദ്വീപും ഉത്‌കർഷ് വിഭാഗത്തിലുണ്ട്. കേരളത്തിലെ ജില്ലകൾ തിരിച്ചുള്ള റാങ്കിംഗിൽ കണ്ണൂർ, പാലക്കാട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉത്തം-2 വിഭാഗത്തിലെത്തി. 600ൽ 438 മാർക്ക് ലഭിച്ച എറണാകുളമാണ് മുന്നിൽ. അടിസ്ഥാന സൗകര്യം കുട്ടികൾക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ എല്ലാ ജില്ലകൾക്കും 51ൽ 40ന് മുകളിൽ സ്‌കോർ ലഭിച്ചു.

പഠനത്തിലൂടെയുള്ള ഫലം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ, തുല്യത, ഭരണം, അദ്ധ്യാപക പരിശീലനം തുടങ്ങിയ വിഭാഗങ്ങളിലായി 70 സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA