SignIn
Kerala Kaumudi Online
Sunday, 02 August 2026 9.07 PM IST

സംസ്ഥാനത്ത് മഴ ശക്തം; ഒമ്പത് ജില്ലകളിലും രണ്ട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

READ ENGLISH VERSION
heavy-rain-
കനത്ത മഴയെത്തുടർന്നു മീനച്ചിലാർ കരകവിഞ്ഞു കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കവലയിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: ശ്രീകുമാർ ആലപ്ര

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട,​ കണ്ണൂർ,​ കാസർകോട്,​ കോഴിക്കോട്,​ വയനാട്,​ മലപ്പുറം,​ തൃശൂർ,​കോട്ടയം ,​ ഇടുക്കി ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ ,​ കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്,​

ചെങ്ങമന്നൂർ,​ കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ,​ അങ്കണവാടികൾ,​ ട്യൂഷൻ സെന്ററുതൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാകളക്ടർ ഷാജി വി.നായർ അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, KERALA RAIN HOLIDAY, SCHOOL HOLIDAY, HEAVY RAIN KERALA, NIME DISTRICTS HOLIDAY, MAZHA AVADHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA