SignIn
Kerala Kaumudi Online
Thursday, 16 July 2026 1.51 AM IST

കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ ഇരുത്തുക എളുപ്പമാകില്ല; പ്രൈമറി ക്ലാസുകൾ ആദ്യഘട്ടത്തിൽ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ

school

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി ക്ലാസുകൾ ആദ്യഘട്ടത്തിൽ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റുകൾ. ചെറിയ കുട്ടികളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ ഇരുത്തുക എന്നത് എളുപ്പമാകില്ലെന്നാണ് സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നത്.

10, 12, ക്ലാസുകൾ എങ്ങനെ പോകുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ മറ്റ് ക്ലാസുകളിലെ ഓഫ് ലൈൻ പഠനം സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ. ഓരോ സ്‌കൂളിന്റെയും പരിമിതികളും സാദ്ധ്യതകളും പരിഗണിച്ച് ക്ലാസുകൾ തുടങ്ങുന്ന രീതി തീരുമാനിക്കാൻ അനുവദിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.

അതേസമയം സ്‌കൂളുകൾ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ- വിദ്യാഭ്യാസ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. ഇരു വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യോഗത്തിൽ സംസ്ഥാന തലത്തിലെ പൊതുമാനദണ്ഡത്തിന് രൂപം നൽകും. മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് ക്രമീകരണം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID 19, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA