SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

സോളാർ കേസ് പ്രതിപ്പട്ടിക: ടെന്നി ജോപ്പനെ  നീക്കാൻ അനുമതി 

കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു ടെന്നി ജോപ്പൻ. ഇരുപക്ഷവും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സി.എസ്.ഡയസ് അനുമതി നൽകിയത്.
സോളാർ ബിസിനസ് പങ്കാളിത്തവും ഏജൻസിയും വാഗ്ദാനം ചെയ്ത് സരിത എസ്. നായരും കൂട്ടരും ചേർന്ന് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പത്തനംതിട്ട കോന്നി സ്വദേശിയായ ശ്രീധരൻ നായരുടെ പരാതി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കോന്നി പൊലീസ് നൽകിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA