
കൊച്ചി: അഭിമന്യു വധക്കേസ് വിചാരണ നിറുത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പോപ്പുലർ ഫ്രണ്ട്/ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യപ്രതികളായ ജെ.ഐ. മുഹമ്മദ്, ആരിഫ് ബിൻ സലിം, ബിലാൽ സജി, ഫറൂഖ് അമാനി, പി.എം. രജീബ് എന്നിവരാണ് ഹർജി നൽകിയത്. കേസിലെ 17 മുതൽ 26 വരെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചില്ലാത്തതിനാൽ തങ്ങൾക്കെതിരെ നടക്കുന്ന വിചാരണ നീതിയുക്തമല്ലെന്നും നിറുത്തിവയ്‌ക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇത് വിചാരണ നീട്ടാനുള്ള അടിസ്ഥാനമില്ലാത്ത വാദമാണെന്ന് ജസ്റ്റിസ് ജി.ഗിരീഷ് വിലയിരുത്തി. വിചാരണയ്‌ക്കുള്ള പ്രാരംഭ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |