
ശിവഗിരി: ഇന്നലെ ചതയ ദിനത്തിൽ ശിവഗിരി മഠത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഭക്തർ മഹാസമാധി മണ്ഡപത്തിൽ ദർശനം നടത്തി. 1,282 ഗുരുപൂജ, 754 ഗുരുപുഷ്പാഞ്ജലി, 447 ശാരദാ പുഷ്പാഞ്ജലി, 216 ശാരദാ പൂജ, 158 കുടുംബാർച്ചന, 14 മഹാഗുരുപൂജ എന്നിവയാണ് ഭക്തർ നടത്തിയത്. മൂന്ന് വാഹന പൂജകളും നടന്നു. ചതയം ശ്രീനാരായണ ഗുരുദേവന്റെ ജന്മ നക്ഷത്രമായതിനാൽ ഗുരുദേവ ഭക്തർക്ക് പ്രാധാന്യമുള്ള ദിവസമാണ്. ഇത്തവണ ചതയം ഞായറാഴ്ചയായതും കനത്ത മഴയ്ക്കു ശേഷം കാലാവസ്ഥ തെളിഞ്ഞതും കൂടുതൽ ഭക്തരെ ശിവഗിരിയിലെത്താൻ പ്രേരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |