SignIn
Kerala Kaumudi Online
Saturday, 26 September 2026 1.07 AM IST

ശിവഗിരിതീർത്ഥാടന സർക്യൂട്ട്; കേന്ദ്രം 45.62 കോടി അനുവദിച്ചു

1

തിരുവനന്തപുരം: സ്വദേശ് ദർശൻ 2.0 ന്റെ ഭാഗമായി ശിവഗിരി തീർത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 45.62 കോടിയുടെ സാമ്പത്തിക അനുമതി നൽകിയതായി വി.മുരളീധരൻ എം.എൽ.എ അറിയിച്ചു. തീർത്ഥാടകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ തുക ഉപയോഗിക്കും. ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, ഓഡിയോ വിഷ്വൽ ഹാൾ കോംപ്ലക്സ്, കമ്മ്യൂണിറ്റി ഡൈനിംഗ് ഹാൾ–കിച്ചൻ കോംപ്ലക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് സ്വദേശ് ദർശൻ 2.0യിലും ശിവഗിരിയെ ഉൾപ്പെടുത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണിൽ കേന്ദ്രസംഘം നേരിട്ടെത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തി. 2022ൽ സ്വദേശ് ദർശൻ 1.0 പദ്ധതിയുടെ ഭാഗമായി ശിവഗിരി–അരുവിപ്പുറം–കുന്നുംപാറ–ചെമ്പഴന്തി ആത്മീയ സർക്യൂട്ടിന് 66.42 കോടി അനുവദിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തീർത്ഥാടന ടൂറിസം സർക്യൂട്ട് 2019ൽ കേന്ദ്ര സർക്കാർ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA