
തിരുവനന്തപുരം: 28 വർഷമായി മുടങ്ങിക്കിടക്കുന്ന ശബരി റെയിൽപ്പാത ഉറപ്പായും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന വിഹിതം പൂർണമായി ചെലവാക്കി പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
പദ്ധതി ചെലവായ 3800 കോടി രൂപയുടെ 50 ശതമാനമായ 1900കോടി കിഫ്ബിയിൽ നിന്ന് നൽകാൻ തീരുമാനിച്ചിരുന്നു. 303.58 ഹെക്ടർ ഭൂമിയേറ്റെടുക്കാൻ 1361കോടി വേണം. നിർമ്മാണത്തിന് കണക്കാക്കിയിരിക്കുന്നത് 2439 കോടിയാണ്. 2023 ലെ എസ്റ്റിമേറ്റ് ഇപ്പോൾ മാറിയിട്ടുണ്ട്. ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ ആരംഭിക്കുന്നതിന് എസ്റ്റാബ്ലിഷ്മെന്റ് ചാർജ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ നിർദേശിച്ചിട്ടുണ്ട്. റെയിൽവേ വിഹിതവും ലഭ്യമാക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി നടപ്പാക്കാൻ പ്രോട്ടോക്കോളുണ്ടാക്കും. പല പദ്ധതികളും വൈകുന്നതിലെ പ്രധാന കാരണം ഭൂമിയേറ്റെടുക്കുന്നതിലെ കാലതാമസമാണ്. ഇതുവഴി കോടിക്കണക്കിന് രൂപയാണ് ഖജനാവിൽ നിന്ന് ചോരുന്നത്. നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പിന് എത്ര സർവെയർമാരെ വേണമെങ്കിലും നിയോഗിക്കാം. ഷിബു തെക്കുംപുറത്തിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |