SignIn
Kerala Kaumudi Online
Thursday, 15 October 2026 4.33 PM IST

ശിവഗിരി ശാരദാ സന്നിധിയിൽ  പൂജ വയ്പ്പും വിദ്യാരംഭവും

siva

ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിദ്യയുടെ അധിനായികയായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയിൽ പുസ്തകങ്ങൾ പൂജ വയ്ക്കുന്നതിനുള്ള വിശേഷാൽ സൗകര്യങ്ങൾ ഒരുക്കിയതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
ഒക്‌ടോബർ 2ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് പൂജ വച്ച് വിദ്യാരംഭ ദിവസം ബുധനാഴ്ച രാവിലെ പുസ്തകങ്ങൾ എടുക്കാം. പഠനരംഗങ്ങൾ കൂടാതെ ഗുരുദേവ കൃതികൾ , ഗുരുദേവ ചരിതം മറ്റ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ എന്നിവയും പൂജ വയ്ക്കാം. പൂജയെടുപ്പിനു ശേഷം സന്യാസി വര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും.ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ വിദ്യയുടെ അധിനായികയായി സങ്കൽപ്പിച്ച് പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയിൽ പുസ്തകങ്ങൾ പൂജ വയ്ക്കുന്നതിനുള്ള വിശേഷാൽ സൗകര്യങ്ങൾ ഒരുക്കിയതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
ഒക്‌ടോബർ 2ന് ഞായറാഴ്ച വൈകുന്നേരം 6.30 ന് പൂജ വച്ച് വിദ്യാരംഭ ദിവസം ബുധനാഴ്ച രാവിലെ പുസ്തകങ്ങൾ എടുക്കാം. പഠനരംഗങ്ങൾ കൂടാതെ ഗുരുദേവ കൃതികൾ , ഗുരുദേവ ചരിതം മറ്റ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ എന്നിവയും പൂജ വയ്ക്കാം. പൂജയെടുപ്പിനു ശേഷം സന്യാസി വര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA