SignIn
Kerala Kaumudi Online
Saturday, 13 June 2026 2.15 AM IST

പൂങ്കുന്നത്ത് വീട്ടുവളപ്പിൽ വീണ്ടും പാമ്പുകൾ

snake

തൃശൂർ: പൂങ്കുന്നത്ത് വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസം മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പാമ്പുകൾ. പാമ്പിന്റെ 22 മുട്ടത്തോടും കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ രണ്ട് കുട്ടിപ്പാമ്പുകളെയാണ് കണ്ടത്. സീതാറാം മിൽ ലൈനിൽ ശ്രീകൃഷ്ണ നിലയത്തിൽ കാർത്തികിന്റെ വീട്ടുവളപ്പിൽ നിന്നാണ് 20 ഓളം മലമ്പാമ്പ് കുട്ടികളെ പിടികൂടിയത്. ഇന്നലെ മതിലിന്റെ തറയും വീടിനോട് ചേർന്ന ഭാഗങ്ങളും പൊളിച്ചപ്പോഴാണ് 22 മുട്ടകൾ കണ്ടത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയധികം പാമ്പുകളും മുട്ടത്തോടും കണ്ടെടുത്തത്. പാമ്പിൻ കുട്ടികൾക്ക് 45 സെന്റിമീറ്ററോളം നീളമുണ്ടായിരുന്നു.പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് കാർത്തികിന്റെ വീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA