SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.48 PM IST

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു; നിർണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

vd-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ, വൈദ്യുതിമന്ത്രി സണ്ണി ജോസഫ് എന്നിവർ എൻടിപിസിയുമായി നടത്തിയ കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. ന്യൂ‌ഡൽഹിയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോ‌ർപ്പറേഷൻ ലിമിറ്റഡുമായി (എൻടിപിസി) നടത്തിയ ഉന്നതതല ചർച്ചയിൽ കേരളത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തതായി അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസി യുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തു.

  • കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS): KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കും.

  • 160 MWh BESS പദ്ധതികൾ 2027 മാർച്ചോടെ: പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യും.

  • സിന്നറിൽ നിന്ന് 300 MW വരെ വൈദ്യുതി: മഹാരാഷ്ട്രയിലെ NTPC സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ₹5.18 നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.

  • കായംകുളം 27 MW സോളാർ പദ്ധതി: NTPC നടപ്പാക്കുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി.

  • കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം: കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് NTPCയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള Power Purchase Agreement ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും NTPC അറിയിച്ചു.

  • KSEBയ്ക്ക് സാങ്കേതിക പിന്തുണ: മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി NTPCയുടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം KSEBയ്ക്ക് ലഭ്യമാക്കും

പുനരുപയോഗ ഊർജം, ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീർഘകാല വൈദ്യുതി സുരക്ഷ — കേരളത്തിന്റെ ഊർജ ഭാവി കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളാണ് ഈ തീരുമാനങ്ങൾ.

English Summary

Chief Minister V.D. Satheesan said steps have been initiated to address the state’s severe power crisis. He said discussions were held with state-run NTPC to meet Kerala’s growing electricity demand and secure its future energy needs, with several key decisions taken.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, KERALA ELECTRICITY CRISIS, KERALAM, POWER SHORTAGE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA